Search
Close this search box.

വാഹനങ്ങളുടെ ബാറ്ററി മോഷണം, കിളിമാനൂരിൽ യുവാവ് അറസ്റ്റിൽ

eiGXU5H89097

 

കിളിമാനൂർ : റോഡ് വശത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്ന് ബാറ്ററി മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പുളിമാത്ത് വില്ലേജിൽ കാരേറ്റ് ക്രിസ്ത്യൻ പള്ളിക്ക് സമീപം ലിമ മൻസിലിൽ നിന്നും പുളിമാത്ത് പൊരുന്തമൺ പുത്തൻവീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഷഹിൻ ഷാ (23)നെയാണ് അറസ്റ്റ് ചെയ്തത്.

കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ തമ്പുരാട്ടി പാറയ്ക്ക് സമീപം മാർച്ച് 27 ന് രാത്രിയിൽ റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന പിക്കപ്പ് ഓട്ടോറിക്ഷയുടെ ബാറ്ററി മോഷണം പോയതിനെ തുടർന്ന് പൊരുന്തമൺ സ്വദേശി പ്രവീൺ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്.
ഓട്ടോറിക്ഷ പാർക്ക് ചെയ്തിരുന്നതിനു സമീപമായി ഷഹിൻ ഷായെ കണ്ടിരുന്നതായി നാട്ടുകാർ പോലീസിന് വിവരം നൽകി. തുടർന്ന് പോലീസ് സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസിൻറെ ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. എക്സൈസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കഞ്ചാവ് കേസും നിലവിലുണ്ട്. ആറ്റിങ്ങൽ ഡിവൈഎസ്പി ഹരി സിഎസിന്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ എസ്. എച്ച്. ഒ
സനോജ് എസ്,എസ്.ഐ റ്റി ജയേഷ്, സുരേഷ് കുമാർ, എ.എസ്.ഐ ഷജിം, എസ്.സി.പി.ഒ മനോജ്, സി പി ഒ മാരായ രജിത്ത്, സുഭാഷ്,സുനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!