Search
Close this search box.

എട്ട് വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

ei887SL58970

 

ആര്യനാട്: എട്ട് വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പുതുക്കുളങ്ങര കൊറ്റാമല ചെട്ടിയാംകുന്ന് തടത്തരികത്തുവീട്ടിൽ അഖിൽ (25)നെയാണ് ആര്യനാട് പോലീസ് അറസ്റ്റുചെയ്തത്. സമീപത്തെ വീട്ടിൽ കഴിഞ്ഞ ഒരാഴ്ചയായി വെൽഡിങ് ജോലികൾ ചെയ്തുവരികയായിരുന്നു അഖിൽ.ഇവിടെവെച്ച് കുട്ടിയുമായി സൗഹൃദത്തിലായി. കുട്ടിയുടെ അമ്മ വീട്ടിലില്ലാത്ത തക്കംനോക്കി തൊട്ടടുത്തുള്ള ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. നിലവിളിച്ച് ഓടിയ കുട്ടി വീടിനുള്ളിൽക്കയറി കതകടച്ചശേഷം അമ്മയെ വിവരമറിയിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സ്ഥലത്തെത്തിയ പോലീസ് പിടികൂടുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!