Search
Close this search box.

വാനര ശല്യത്തിൽ പൊറുതിമുട്ടി നന്ദിയോട്

eiR6XFP45489

 

നന്ദിയോട് : വാനര ശല്യത്തിൽ പൊറുതിമുട്ടി നന്ദിയോട് ഗ്രാമ പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളും. നന്ദിയോട് പഞ്ചായത്തിലെ കള്ളിപ്പാറ, സത്രക്കുഴി, കടുവപ്പാറ, കുരുവിലാംഞ്ചാൽ, കൊച്ചുതാന്നിമൂട്, വലിയതാന്നിമൂട്, കുറുന്താളി, വടക്കേവിള എന്നിവിടങ്ങളിലാണ് വാനര ശല്യം രൂക്ഷമാണ്. ചൂടുകാലം കൂടി ആയതോടെ കാട്ടിൽ വെളളവും ഭക്ഷണവും കിട്ടാതെ വ്യാപകമായിട്ടാണു കുരങ്ങൻമാർ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത്. കൃഷിവിളകൾക്കും മട്ടുപ്പാവ് കൃഷികൾക്കും കുരങ്ങൻമാർ കടുത്ത ഭീഷണി ഉയർത്തുകയാണ്. കൂടാതെ തെങ്ങുകൾ വ്യാപകമായി നശിപ്പിച്ചു. വീടിനുള്ളിൽ വരെ കടന്നെത്തി ശല്യക്കാരായി മാറുന്നതിനു പുറമേ പലയിടത്തും അക്രമകാരികളായി മാറുകയാണ് വാനരൻമാർ. കുരങ്ങു ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ കൂടുകൾ സ്ഥാപിച്ചു പിടികൂടാൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!