Search
Close this search box.

പള്ളിപ്പുറം സ്വർണക്കവർച്ച : പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ടു

eiV8EWL23093

 

പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് നൂറ് പവനോളം സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതികളുടേതെന്ന് കരുതുന്ന രേഖാചിത്രം തയാറാക്കി. കവര്‍ച്ചക്കിരയായവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേരുടെ ചിത്രങ്ങളാണ് പൊലീസ് പ്രസിദ്ധീകരിച്ചത്. പ്രതികള്‍ എവിടേക്ക് പോയെന്നതിലടക്കം കൃത്യമായ വിവരം ലഭിക്കാത്ത സാഹചര്യത്തിലാണ് പൊലീസിന്റെ നീക്കം.വെള്ളിയാഴ്ച രാത്രിയാണ് നെയ്യാറ്റിന്‍കരയില്‍ ജ്വല്ലറി നടത്തുന്ന മഹാരാഷ്ട്രക്കാരന്‍ സമ്പത്തിനെ ആക്രമിച്ച് നൂറ് പവനോളം സ്വര്‍ണം കവര്‍ന്നത്. ഡ്രൈവര്‍ക്കും ബന്ധുവിനൊപ്പം യാത്ര ചെയ്യുമ്പോള്‍ രണ്ട് കാറിലായെത്തിയ സംഘം വാഹനം തടഞ്ഞ് നിര്‍ത്തി മുളക് പൊടി വിതറിയ ശേഷം ആക്രമിക്കുകയായിരുന്നു. ദിവസം മൂന്ന് കഴിഞ്ഞിട്ടും പ്രതികളേക്കുറിച്ച് കൃത്യമായ സൂചന ലഭിക്കാതെ വന്നതോടെയാണ് പൊലീസ് രേഖാചിത്രം തയാറാക്കിയത്. സമ്പത്തും കൂടെയുണ്ടായിരുന്നവരും പറഞ്ഞ വിവരങ്ങളനുസരിച്ചാണ് യുവാക്കളെന്ന് തോന്നിക്കുന്ന രണ്ട് പേരുടെ ചിത്രം തയാറാക്കി പ്രസിദ്ധീകരിച്ചത്. ഇവരേക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പി, മംഗലപുരം എസ്.എച്ച്.ഒ എന്നിവരെ അറിയിക്കണമെന്ന് തിരുവനന്തപുരം റൂറല്‍ എസ്.പി പി.കെ മധു അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!