Search
Close this search box.

ഭീംയാന പുരസ്ക്കാരം രാധാകൃഷ്ണൻ കുന്നുംപുറത്തിന് സമ്മാനിച്ചു.

eiM2XQC70460

 

കവി രാധാകൃഷ്ണണൻ കുന്നുംപുറത്തിന് ” ഡോക്ടർ അംബേദ്ക്കർ മെമ്മോറിയൽ ഭീംയാന പുരസ്ക്കാരം നൽകി. ഡോക്ടർ ബി.ആർ അംബേദ്ക്കറുടെ ആശയങ്ങളെ മുൻനിർത്തി പ്രവർത്തിക്കുന്ന ഭീംയാന കൂട്ടായ്മയാണ് പുരസ്ക്കാരം ഏർപ്പെടുത്തിയത്.കലാഭവൻ മണിയുടെ നാടൻ പാട്ടുകളുടെ ചരിത്ര, വർത്തമാനങ്ങളെ കുറിച്ചുള്ള “മണിത്താളം ” എന്ന പുസ്തക രചനക്കാണ് പുരസ്ക്കാരം നൽകിയത്.അംബേദ്ക്കർ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഊരൂപൊയ്ക, കോളിയൂർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കോ-ഓഡിനേറ്റർ സജീവ് പുരസ്ക്കാരം സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ, അജിൽ മണിമുത്ത്, തുടങ്ങിയവർ പങ്കെടുത്തു.ചടങ്ങിൽ വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിച്ചവരെ ആദരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!