Search
Close this search box.

ആറ്റിങ്ങൽ നഗരസഭ മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി

eiKQ97H85058

 

ആറ്റിങ്ങൽ: നഗരസഭ ഖരമാലിന്യ സംസ്കരണ പ്ലാന്റിനുള്ളിൽ നിന്നാണ് 15 കിലോയോളം ഭാരം വരുന്ന മൂർഖൻ പാമ്പിനെ വാവ സുരേഷ് എത്തി പിടികൂടിയത്. ഉച്ചക്ക് 3 മണിക്ക് പ്ലാന്റിലെ ജീവനക്കാർ ചവറുകൾ നീക്കം ചെയ്യുന്നതിനിടയിലാണ് പാമ്പിനെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പ്ലാന്റ് മാനേജർ നഗരസഭയിൽ വിവരം അറിയിച്ചതിന്റെ അടിസ്ഥനത്തിൽ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി സ്നേക്ക് ക്യാച്ചർ വാവ സുരേഷിന്റെ സഹായം തേടുകയായിരുന്നു. രാത്രി 8 മണിയോടെ വാവ സുരേഷ് സ്ഥലത്തെത്തി മൂർഖൻ പാമ്പിനെ സുരക്ഷിതമായി പിടികൂടി നീക്കം ചെയ്തു. ഇതിന് പത്ത് വയസിലധികം പ്രായമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!