Search
Close this search box.

വർക്കലയിൽ തെങ്ങിൻതടി വച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചവരെ മണിക്കൂറുകൾക്കകം പിടികൂടി

വർക്കലയിൽ തെങ്ങിൻതടി വച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചവരെ മണിക്കൂറുകൾക്കകം പിടികൂടി

 

വർക്കല : ട്രാക്കിൽ തെങ്ങിൻതടി വച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചവരെ മണിക്കൂറുകൾക്കകം റെയിൽവേ പൊലീസ് പിടികൂടി. ഞാ‍യറാഴ്ച പുലർച്ച 12.50ഓടെ ഇടവയ്ക്കും കാപ്പിലിനുമിടയിലുള്ള നൂലത്ത് റെയിൽവേ ട്രാക്കിലാണ് സംഭവം. ചെ​ന്നൈ-ഗുരുവായൂർ ട്രെയിൻ തടിയിൽ തട്ടിയ ഉടൻ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി. ട്രാക്കിലുണ്ടായിരുന്ന തടിക്കഷണം എടുത്തുമാറ്റിയതിനാൽ വൻ അപകടമൊഴിവായി.

തടിക്കഷണം കൊല്ലം ആർ.പി.എഫ് പോസ്​റ്റിൽ എത്തിച്ചു. റെയിൽവേ പൊലീസ് ചീഫ് രാജേന്ദ്ര​െൻറ നിർദേശപ്രകാരം ഡിവൈ.എസ്.പി കെ.എസ്. പ്രശാന്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം റെയിൽവേ പൊലീസ് സ്​റ്റേഷൻ സബ് ഇൻസ്പക്ടർ ഇതിഹാസ് താഹ, കൊല്ലം റെയിൽവേ പൊലീസ് സ്​റ്റേഷൻ ഗ്രേഡ് സബ് ഇൻസ്പെക്ടർ മനോജ് കുമാർ, ഇൻറലിജൻസ് സ്ക്വാഡ് അംഗങ്ങളായ രാജു, വിവേക്, ആദിത്യൻ, വിമൽ എന്നിവരടങ്ങുന്ന പ്രത്യേക സംഘം രൂപവത്​കരിച്ചു.

പുലർച്ചയോടെ സംഘം വർക്കല കാപ്പിൽ പാറയിൽ എത്തിച്ചേർന്ന് സ്ഥലവാസികളായ നൂറോളം ആൾക്കാരോടും റെയിൽവേ ജീവനക്കാരോടും നേരിട്ട് അന്വേഷണം നടത്തി. ട്രാക്കിൽ വെച്ച തെങ്ങിൻതടി എടുത്തുകൊണ്ടുവന്ന സ്ഥലം വിശദ അന്വേഷണം നടത്തി കണ്ടെത്തി. തടി ട്രാക്കിൽ കൊണ്ടുവച്ച ഇടവ തൊടിയിൽ ഹൗസിൽ സാജിദ് (27), കാപ്പിൽ ഷൈലജ മൻസിലിൽ ബിജു (30) എന്നിവരെ പിടികൂടി. ഇവരെ കൊല്ലം ആർ.പി.എഫ് സ്​റ്റേഷനിലേക്ക് തുടർ നടപടികൾക്കായി കൈമാറി.

ട്രാക്കിൽ തടി വെച്ച സ്ഥലത്തിന് സമീപത്തായിട്ടാണ് മുമ്പ്​ മലബാർ എക്സ്പ്രസ് ട്രെയിനിന് തീപിടിത്തമുണ്ടായത്. സംഭവത്തിൽ സ്പെഷൽ ടീം അന്വേഷണം തുടരുകയാണ്​.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!