Search
Close this search box.

വർക്കലയിൽ നിന്ന് 4 കിലോ കഞ്ചാവ് പിടികൂടി .

eiVK5AP73360

 

വർക്കലയിൽ നിന്ന് 4 കിലോ കഞ്ചാവ് പിടികൂടി . വിനോദ സഞ്ചാര മേഖലയിലെ ചെറുകിട വില്പനക്കാർക്ക് എത്തിച്ചു കൊടുക്കുന്നതിനായി ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടു വന്ന കഞ്ചാവാണ് വർക്കല എക്സൈസ് ഇൻസ്പെക്ടർ കെ.വിനോദിന്റെ നേതൃത്വത്തിൽ വർക്കല ഹെലിപ്പാഡിൽ വച്ച് പിടികൂടിയത്. ഐ.ബിയുടെ ഇൻഫോർമേഷൻ ലഭിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി നടത്തിയ പരിശോധനയിൽ KL 01 CG 7185 എന്ന ഓട്ടോയിൽ നിന്നാണ് എക്സൈസ് കഞ്ചാവ് പിടികൂടിയത്.

കഴക്കൂട്ടം നെട്ടയക്കോണം സൗപർണ്ണികയിൽ സുരേഷ് കുമാർ , മുട്ടത്തറ വള്ളക്കടവ് ഗോൾഡൻ ലൈനിൽ അഖിൽ എന്നിവരാണ് പിടിയിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.ബീമാപള്ളി സ്വദേശയിൽ നിന്ന് ആണ് ഇവർ കഞ്ചാവ് വാങ്ങിയതെuന്നും വാങ്ങിയതിന്റെ ഇരട്ടി വിലയിലാണ് വിൽപന നടത്തുന്നത് എന്നും വർക്കല എക്സൈസ് ഇൻസ്‌പെക്ടർ കെ വിനോദ് അറിയിച്ചു. കഞ്ചാവ് എത്തിച്ച ആളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട് എന്നും ഉടൻ പിടികൂടുമെന്നും അദ്ദേഹം അറിയിച്ചു.

ഇൻസ്പെക്ടറെ കൂടാതെ ഐബി പ്രിവന്റീവ് ഓഫീസർ സുധീഷ് കൃഷ്ണ, പ്രിവന്റീവ് ഓഫീസർ രാധാകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ മോഹൻ , ഷിജു, ഡ്രൈവർ അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!