Search
Close this search box.

നിരവധി വിസ തട്ടിപ്പു കേസുകളിലെ പ്രതി പിടിയിൽ

eiDI7KM10306

 

അയിരൂർ : നിരവധി വിസ തട്ടിപ്പു കേസുകളിലെ പ്രതിയെ അയിരൂർ പോലീസ് പിടികൂടി. തിരുവനന്തപുരം ജില്ലയിൽ കടകംപളളി, ആൾസെയിൻറ്സ് കോളേജിന് സമീപം റ്റി.സി 32771 സൗമ്യ ഭവനിൽ വേലപ്പന്റെ മകൻ രാജീവ് എന്നു വിളിക്കുന്ന കൊച്ചനുജൻ ( 48) ആണ് പോലീസിന്റെ പിടിയിലായത്. അയിരൂരിൽ കടയിൽ വീട്ടിൽ സതീഷ് കുമാറിന്റെ മകൻ വിഷ്ണു സതീശന്റെ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ് കൊച്ചനുജനെ അറസ്റ്റ് ചെയ്തത്.

വിഷ്ണു സതീശന് സിംഗപ്പൂരിലേക്ക് വിസ സംഘടിപ്പിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പല തവണയായി 20,000 / – രൂപ കൈക്കലാക്കിയ ശേഷം വിസയോ രൂപയോ തിരികെ നൽകാതെ പ്രതി മുങ്ങി നടക്കുകയായിരുന്നു . അറസ്റ്റിലായ കൊച്ചനുജൻ തിരുവനന്തപുരം കൊല്ലം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സമാന കേസുകളിൽ പ്രതിയാണ് .

വർക്കല ഡിവൈഎസ്പി . എൻ . ബാബുക്കുട്ടന്റെ നിർദ്ദേശാനുസരണം അയിരൂർ പോലീസ് ഇൻസ്പെക്ടർ ഗോപകുമാർ ജി , സബ് ഇൻസ്പെക്ടർ പി . രാജേഷ്, ജി. ആർ എ. എസ്‌.ഐ മാരായ റഹീം , ശ്രീകുമാർ ബി . എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!