അഞ്ചുതെങ്ങിന്റെ സ്വന്തം ഷേർളി ടീച്ചർ വിരമിക്കുന്നു.

 

അഞ്ചുതെങ്ങ് : അഞ്ചുതെങ്ങിൽ ജനിച്ചുവളർന്ന് പഠിച്ചസ്കൂളിൽ തന്നെ അധ്യാപികയും ഹെഡ്മിസ്റ്റട്രസ്സുമായി അപൂർവ്വ നേട്ടം സ്വന്തമാക്കുകയും സ്‌കൂളിന് 100% വിജയം നേടികൊടുക്കുകയും ചെയ്ത അഞ്ചുതെങ്ങിന്റെ സ്വന്തം അധ്യാപിക വിരമിക്കുന്നു.

അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ പ്രഥമ അധ്യാപിക ഷേർളി പെരേരയാണ്‌ ഈ അപൂർവ്വ നേട്ടം സ്വന്തമാക്കി വിരമിക്കുന്നത്.

അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയായിരുന്ന ഷേർളി പെരേര 1991 ജൂലൈ 30 നാണ് താൻ പഠിച്ച സ്കൂളിൽ തന്നെ സോഷ്യൽ സയൻസ് അധ്യാപികയായി നിയമിതയാകുന്നത്. തുടർന്ന് 2018 ജൂൺ 1 ഹെഡ്മിസ്ട്രസ്സായി സ്ഥാനകയറ്റം ലഭിക്കുകയായിരുന്നു.

എസ്എസ്എൽസി പരീക്ഷ 100% വിജയമെന്ന സ്വപ്ന സാക്ഷാകാരത്തിലേക്ക് അഞ്ചുതെങ്ങ് സെന്റ് ജോസഫ് സ്‌കൂളിനെ കൈപിടിച്ചുയർത്തിയതും ഷേർളിയാണ്.

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി സ്പെഷ്യൽ ക്ലാസ്സുകളും മറ്റും സംഘടിപ്പിച്ചുകൊണ്ട് ഓരോ കുട്ടിയേയും അവരുടെ അഭിരുചികൾ മനസ്സിലാക്കി അവർക്ക് വേഗത്തിൽ പാഠ്യവിഷയങ്ങൾ മനസ്സിലാക്കാനും പഠിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിൽ പ്രത്യേക താല്പര്യവും ശ്രദ്ധയും വച്ച്പുലർത്തിയിരുന്ന ഷേർളി പെരേര വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട അധ്യാപികയായിരുന്നു.