ആറ്റിങ്ങലിൽ 233 കൊവിഡ് ബാധിതർ 

 

ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 233 പേരാണ് രോഗബാധിതർ. ഇതിൽ 198 പേർ ഹോം ഐസൊലേഷനിലും, 22 പേർ സി.എഫ്.എൽ.റ്റി.സി യിലും, 13 പേർ ആശുപത്രിയിലും കഴിയുന്നു. ഇന്ന് 5 പേർ രോഗമുക്തരായി. നഗരത്തിൽ ഇതുവരെ 42 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. 2 കണ്ടെയ്‌മെന്റ് സോണാണ് നിലവിലുള്ളത്.

നഗരസഭയുടെ കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രമായ സി.എസ്.ഐ ൽ 83 പേരും, ശ്രീപാദത്തിൽ 38 പേരും കഴിയുന്നതായി ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.