വക്കത്ത് വൈദ്യുതാഘാതമേറ്റ് മരിച്ച രാജന്റെ വീട് അടൂർ പ്രകാശ് എംപി സന്ദർശിച്ചു..

 

കഴിഞ്ഞദിവസം വക്കത്ത് തെങ്ങ് പിടിച്ചു വലിച്ചു കെട്ടുന്നതിനിടെ ഷോക്കേറ്റ് മരിച്ച ചെറുന്നിയൂർ അകത്തുമുറി തോപ്പിൽ വീട്ടിൽ രാജന്റെ വീട് അഡ്വക്കേറ്റ് അടൂർ പ്രകാശ് എം.പി സന്ദർശിച്ചു. രാജന്റെ വീട് സന്ദർശിച്ച് എം.പി കുടുംബാംഗങ്ങളെ സാന്ത്വനിപ്പിക്കുകയും പരമാവധി ധനസഹായം വാങ്ങി നൽകുന്നതിന് സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും കുടുംബത്തിനു ഉറപ്പുനൽകി. നിർധന കുടുംബാംഗമായ രാജന്റെ കുടുംബത്തിന് സർക്കാർ പരമാവധി ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള വൈദ്യുതി വകുപ്പ് മന്ത്രിക്കും കേരള ഇലക്ട്രിസിറ്റി ബോർഡ് ചെയർമാനും എം.പി കത്ത് നൽകുകയുണ്ടായി. ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശശികല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് തൻസിൽ വാർഡ് മെമ്പർ കുമാരി മറ്റ്‌ രാഷ്ട്രീയ നേതാക്കളും പൊതുപ്രവർത്തകരും എം.പി യോടൊപ്പം ഉണ്ടായിരുന്നു.