സിപിഐ കാട്ടുമുറാക്കൽ- നൈനാംകോണം ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

 

സിപിഐ കിഴുവിലം ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള കാട്ടുമുറാക്കൽ പതിനാലാം വാർഡ്, നൈനാംകോണം ഒൻപതാം വാർഡ് എന്നീ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. കോവിഡ് മഹാമാരികാരണം ലോകഡൗണിൽ പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാവുന്നതിന്റെ ഭാഗമായാണ് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തത്. കാട്ടുമുറാക്കൽ വാർഡിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം സോളമൻ വെട്ടുകാടും നൈനാംകോണത്ത് സിപിഐ ചിറയിൻകീഴ് മണ്ഡലം സെക്രട്ടറി ഡി.ടൈറ്റസും പച്ചക്കറികിറ്റുകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ അൻവർഷാ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കവിതാ സന്തോഷ്, കിഴുവിലം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി ഗോപകുമാർ, വാർഡ് മെമ്പർ ആർ രജിത, എഐവൈഎഫ് കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി മുഹമ്മദ് ഷാജു,എം ഷാഹിദ്, സിപിഐ ബ്രാഞ്ച് സെക്രട്ടറിമാരായ ജയേഷ്,അനസ് എഐവൈഎഫ് നേതാക്കളായ ഷഹീൻ നാസിഫ്,നിയാസ്, ഫയാസ്, അഫ്സൽ,അഷ്‌കർ,സമൽ, ആഷിക്,ഷീബ എന്നിവരും നേതൃത്വം നൽകി