ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ ; കഠിനംകുളത്ത് കടുത്ത നിയന്ത്രണങ്ങൾ

 

കഠിനംകുളം: കോവിഡ് രോഗബാധിതർ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച കഠിനംകുളം ഗ്രാമപഞ്ചായത്തിലെ 23 വാർഡുകളിലും കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വന്നു.

പഴം, പച്ചക്കറി, പാൽമറ്റ് അത്യാവശ്യ സാധനങ്ങൾ ലഭിക്കുന്ന കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ മാത്രം പ്രവർത്തിക്കാം. മെഡിക്കൽ സ്റ്റോറുകൾ എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കും.
പഞ്ചായത്ത് പരിധി പ്രദേശങ്ങളിൽ പ്രവേശിക്കുന്ന പ്രധാന റോഡുകളും ഇടറോഡുകളും അടച്ചിടും.

വ്യക്തമായ കാരണങ്ങൾ കൂടാതെ ആർക്കും തന്നെ പുറത്തിറങ്ങാൻ പാടില്ല. ഇത് ലംഘിക്കുന്നവർക്കെതിരെ പോലീസിന്റെ ഭാഗത്ത് നിന്നും ശക്തമായ നടപടിയുണ്ടാകും.

രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ നിലവിൽ പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന രണ്ട് ഡൊമിസിയൽ കെയർ സെന്ററിന് പുറമെ മറ്റൊരു സെന്റർ കൂടി ഉടൻ പ്രവർത്തനം ആരംഭിക്കും.
പഞ്ചായത്ത് ഹാളിൽ ഇന്ന് ചേർന്ന ജനപ്രതിനിധികളുടെയും, പോലീസ് പ്രതിനിധികളുടെയും , ആരോഗ്യ പ്രവർത്തകരുടെയും യോഗത്തിലാണ് തീരുമാനങ്ങൾ കൈകൊണ്ടത്.