ഇസ്രയേലിൽ മരിച്ച സൗമ്യ സന്തോഷിൻ്റെ കുടുംബത്തിന് ഇൻഷ്വറൻസ് തുക കൈമാറി

 

ഇസ്രയേലിൽ മരിച്ച സൗമ്യ സന്തോഷിൻ്റെ കുടുംബത്തിന് ഇൻഷ്വറൻസ് തുക കൈമാറി.
ഇസ്രയേലിൽ മരിച്ച ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷിൻ്റെ കുടുംബത്തിന് നാലു ലക്ഷം രൂപ നോർക്ക റൂട്ട്സ് കൈമാറി. ഇന്ത്യയ്ക്ക് പുറത്തുള്ള കേരളീയർക്ക് നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയിട്ടുള്ള പ്രവാസി ഐ.ഡി. കാർഡ് അംഗമായിരുന്ന സൗമ്യ മേയ് 11ന് റോക്കറ്റാക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
പ്രമുഖ പൊതുമേഖലാ ഇൻഷ്വറൻസ് സ്ഥാപനമായ ന്യൂ ഇന്ത്യാ അഷ്വറർസ് കമ്പനിയുമായി ചേർന്നാണ് പ്രവാസി മലയാളികൾക്ക് ഇ ൻഷ്വറൻസ് പരിരക്ഷ നൽകി വരുന്നതെന്ന് നോർക്ക റൂട്ട്സ് സി.ഇ.ഒ.ഹരികൃഷ്ണൻ നമ്പൂതിരി. കെ. അറിയിച്ചു.