കടയ്ക്കാവൂർ ചമ്പാവിൽ കോറന്റയിനിൽ കഴിയുന്ന വീട്ടുകാർക്ക് മഴ നനയാതെ കിടക്കാൻ സൗകര്യമൊരുക്കി ഡിവൈഎഫ്ഐ

 

കടയ്ക്കാവൂർ ചമ്പാവിൽ ഒരു വീട്ടിലെ മുഴുവൻ പേരും കോവിഡ് പോസിറ്റീവായി കോറന്റയിനിൽ കഴിയുകയായിരുന്നു. ഇവരുടെ വീട് കഴിഞ്ഞ മഴക്കാലത്ത് ചോർന്നൊലിച്ച് താമസിക്കാൻ ബുദ്ധിമുട്ടായ അവസ്ഥയിലായിരുന്നു.
കോവിഡ് പോസിറ്റീവ് ആയതിനാൽ ആരും ഇവരെ സഹായിക്കാൻ ഇല്ലായിരുന്നു.
ഇതു മനസ്സിലാക്കിയ ഡിവൈഎഫ്ഐ പ്രവർത്തകർ പി പി ഇ കിറ്റു ധരിച്ച് മേൽക്കൂരയുടെ ചോർച്ചകൾ മാറ്റുന്ന പണികൾ ചെയ്തു കൊടുത്തു. ഡിവൈഎഫ്ഐ അഞ്ചുതെങ്ങ് മേഖല ജോ. സെക്രട്ടറി സാജൻ, സ്റ്റെഫിൻ,വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് വീടിന്റെ മേൽക്കൂരയുടെ അറ്റകുറ്റപ്പണികൾ ചെയ്തു കൊടുത്തത്