കല്ലറ ശ്രെയസ് ജങ്ഷനിൽ മഴ പെയ്താൽ ഒരു വശത്ത് കൂടി മാത്രം യാത്ര ചെയ്യേണ്ട അവസ്ഥ

 

കല്ലറ : കല്ലറ ശ്രെയസ് ജങ്ഷനിൽ നിരവധി കടകൾ പ്രവർത്തിക്കുന്ന ബിൽഡിങ്ങിൽ നിന്നും മഴയത്തു വെള്ളം റോഡിലേക്ക് ശക്തിയായി മറിയുന്നു. കല്ലറ -നെടുമങ്ങാട് മെയിൻ റോഡിന്റെ പാതി ഭാഗം വരെയും ആ വെള്ളം വളരെ ശക്തിയിലാണ് വീഴുന്നത്. കാൽനട യാത്രകർക്കും നെടുമങ്ങാട് പോകുന്ന വാഹന യാത്രകരും അതു വഴിപോകണമെങ്കിൽ നനഞ്ഞു കുളിച്ചു പോകേണ്ട ഗതികേടാണ്. വെള്ളം ദേഹത്തു വീഴാതിരിക്കാൻ ബൈക്ക് യാത്രകർ റോഡിന്റെ വലതു വശം ചേർന്നാണ് പോകുന്നത്. അത് കാരണം വലിയ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.