കിളിമാനൂർ പോങ്ങനാട്ട് മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

 

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പോങ്ങനാട്‌ ഡിവിഷന് കീഴിൽ കാലവർഷക്കെടുതി മൂലം കൊതുക് ജന്യ പകർച്ച വ്യാധികളിൽ നിന്ന് ഡിവിഷനിലെ ആരോഗ്യ മേഖല സംരക്ഷിക്കുന്നതിനായി മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു .ബ്ലോക്ക് പഞ്ചായത്ത് അംഗം ബൻഷ ബഷീറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങൾ പുതുമംഗലം ഗവ എൽപി സ്കൂളിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി ആർ മനോജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം ജയക്കാന്ത് , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പോങ്ങനാട് രാധാകൃഷ്ണൻ ,ഗീതാകുമാരി, സ്കൂൾ അധ്യാപകർ, വിഷ്ണു ഉണ്ണിത്താൻ, സജിൻ വാഹിദ് ,നിജസ് എച്ച്, ആഷിക് എൻ, അഭിജിത്ത് എ എൽ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.