കമ്മ്യൂണിറ്റി കിച്ചണിലേക്ക് കാട്ടുമുറക്കൽ സൺറൈസ് ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സഹായം

 

കിഴുവിലം ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് കാട്ടുമുറക്കൽ സൺറൈസ് ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ് വാങ്ങിയ പലവ്യഞ്ജനങ്ങളും പച്ചക്കറികളും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒ.എസ്. സ്റ്റാർലിക്ക് സൺറൈസ് ക്ലബ് സെക്രട്ടറി അമൽ സക്കീർ, പ്രസിഡന്റ് ആഷിഖ്, ഖജാൻജി അഫ്സൽ തുടങ്ങിയവർ കൈമാറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ശ്രീകണ്ഠൻ നായർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജി. ഗോപകുമാർ, സുലഭ, ഗ്രാമപഞ്ചായത്ത് മെമ്പർ ആർ. രജിത, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. അൻവർഷ തുടങ്ങിയവർ പങ്കെടുത്തു.