കെ.എസ്.യു തൊളിക്കുഴി യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ കേന്ദ്രത്തിൽ ശുചീകരണ പരിപാടികൾ നടന്നു

 

കിളിമാനൂർ: കെ.എസ്.യു 64 സ്ഥാപക ദിനത്തിൽ കെ.എസ്.യു തൊളിക്കുഴി യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വട്ടൽ ആരോഗ്യ കേന്ദ്രത്തിൽ ശുചീകരണ പരിപാടികൾ നടന്നു.വാർഡ് മെമ്പർ ഷീജ സുബൈർ ഉൽഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് യാസീൻ ഷെരീഫ് സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് അനന്ദു, ഫിറോസ്, യൂണിറ്റ് പ്രസിഡന്റ് അഷ്കർ, ആരോമൽ, നിജാസ്, വിപിൻ എന്നിവർ പങ്കെടുത്തു.