കുളമുട്ടം ഹബീബ് മുഹമ്മദ്‌ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം

 

കവലയൂർ : കുളമുട്ടം ഹബീബ് മുഹമ്മദ്‌ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കുളമുട്ടം 13 , 14 വാർഡുകളിലെ മുഴുവൻ വീടുകൾക്കും പച്ചക്കറി കിറ്റ് വിതരണം നടത്തി. ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർമാരായ ഒലീദ്, സോഫിയ സലീം, ട്രസ്റ്റ്‌ പ്രസിഡന്റ്‌ സാബു, വിൻകാസ് വൈസ് പ്രസിഡന്റ്‌ എച്ച്. എം സഫീർ, ഡിസിസി മെമ്പർ കുളമുട്ടം സലീം, ബൂത്ത്‌ പ്രസിഡന്റ്‌ ഇക്ബാൽ, യൂത്ത് കോൺഗ്രസ്‌ സെക്രട്ടറി ഷബീർ, കെ. എസ്. യു വൈസ് പ്രസിഡന്റ്‌ അമൽ എന്നിവർ പങ്കെടുത്തു..