മംഗലപുരത്ത് സാമൂഹിക അടുക്കളയിലേയ്ക്ക് ഭക്ഷ്യധാന്യം നൽകി

 

മംഗലപുരം ഗ്രാമപഞ്ചായത്ത് വികസനവേദിയുടെ സിൽവർ ജൂബിലി ആഘോഷപരിപാടിയുടെ ഭാഗമായുള്ള കോവിഡ് പ്രതിരോധ പ്രവർത്തനസത്തിന്റെ ഭാഗമായി മംഗലപുരം ഗ്രാമ പഞ്ചായത്ത് ആരംഭിച്ച കമ്മ്യുണിറ്റി കിച്ചണിലേയ്ക്ക് പള്ളിപ്പുറം കരിച്ചാറ അഡ്വ. സിറാജുദീൻ ഭക്ഷ്യധാന്യങ്ങൾ നൽകി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കോട്ടറക്കരി മുരളി, സെക്രട്ടറി ജി. എൻ. ഹരികുമാർ എന്നിവർ ഏറ്റുവാങ്ങി. മെമ്പർമാരായ വി. അജികുമാർ, എസ്. ജയ, വികസനവേദി പ്രസിഡന്റ് മംഗലപുരം ഷാഫി, മുൻ പഞ്ചായത്ത് അംഗം ഭുവന ചന്ദ്രൻ എന്നിവരും സംബന്ധിച്ചു. കഴിഞ്ഞ കോവിഡ് കാലത്തും സിറാജുദീൻ ഭക്ഷ്യധാന്യങ്ങൾ നൽകിയിരുന്നു.