റോഡ് വശത്ത് വെച്ച് യുവാവിനെ കുത്തിപരിക്കേല്പിച്ചു, സംഭവം ആറ്റിങ്ങൽ കോരാണിയിൽ

 

ആറ്റിങ്ങൽ : ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ പരിധിയിൽ കോരാണിയിൽ യുവാവിനെ കുത്തിപരിക്കേല്പിച്ചു. മംഗലപുരം നിതീഷ് ഭവനിൽ നിതീഷിനാണ് ( 30 ) കുത്തേറ്റത്. ഇന്ന് ഉച്ചയ്ക്ക് 2 അര മണിയോടെ കോരാണിയിൽ റോഡ് വശത്ത് ആണ് സംഭവം. കുത്തേറ്റ നിതീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഒരു സ്ത്രീയെ പോലീസ് ചോദ്യം ചെയ്തു വരുകയാണ്. കുത്തിപ്പരിക്കേൽപ്പിച്ചതിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. ദമ്പതികളാണ് അക്രമണത്തിന് പിന്നിലെന്നാണ് വിവരം. ആറ്റിങ്ങൽ പോലീസ് അന്വേഷണം നടത്തി വരുന്നു