പാങ്ങോട്ട് പുരയിടത്തിൽ നിന്നും കഞ്ചാവ് ചെടി കണ്ടെടുത്തു.

 

വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി മോഹൻകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ  നടത്തിയ പരിശോധനയിൽ പാങ്ങോട് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം ഷംസുദ്ദീൻ എന്നയാളുടെ പുരയിടത്തിൽ നിന്നും 160 സെ.മീ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെടുത്തു. ആരെയും പ്രതിസ്ഥാനത്തു ചേർത്തിട്ടില്ലെങ്കിലും പ്രതിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചതായി എക്സൈസ് ഇൻസ്‌പെക്ടർ അറിയിച്ചു. ലോക് ഡൗൺ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായി വ്യാജ മദ്യ നിർമ്മാണം വിതരണം മയക്കുമരുന്ന് വിൽപന എന്നിവക്കെതിരെ എക്സസൈസ് വകുപ്പ് ശക്തമായ പരിശോധനകൾ ആരംഭിച്ചിട്ടുള്ളതാണ്. വാമനപുരം റേഞ്ച് പരിധിയിൽ അപ്രകാരമുള്ള കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ  047228375059400069421 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ് എന്നും എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ ബിനുതാജുദീൻ,  സിവിൽ എക്സൈസ് ഓഫീസർമാരായ സ്നേഹേഷ്, അനീഷ്, ലിജി, എക്സൈസ് ഡ്രൈവർ സലിം എന്നിവർ   പങ്കെടുത്തു.