ആറ്റിങ്ങലിൽ സ്നേഹ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്നേഹ കിറ്റ് വിതരണവും പി.പി.ഇ കിറ്റ് കൈമാറലും നടന്നു

 

ആറ്റിങ്ങൽ:ആറ്റിങ്ങൽ സ്നേഹ റസിഡൻസ് അസോസിയേഷന്റെയും ആറ്റിങ്ങലിൽ ബേക്കറി നടത്തുന്ന അനിലിന്റെയും നേതൃത്വത്തിൽ സ്നേഹ കിറ്റ് വിതരണം ചെയ്തു. 5 കിലോ അരിയും പച്ചക്കറിയും അടങ്ങിയ കിറ്റുകളുടെ വിതരണോദ്ഘാടനം എം.എൽ.എ ഒ.എസ്.അംബിക നിർവ്വഹിച്ചു. 15ഓളം കുടുംബങ്ങൾക്കാണ് കിറ്റ് നൽകിയത്. കൂടാതെ ആറ്റിങ്ങൽ നഗരസഭ നടപ്പിലാക്കുന്ന പ്രതിരോധ പ്രവർത്തനങൾക്ക് വേണ്ടി 50 പി.പി. ഇ കിറ്റുകളും അസോസിയഷൻ ഭാരവാഹികൾ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരിക്ക് കൈമാറി.

അവനവഞ്ചേരി പോയിന്റ്മുക്ക് എസ്.ആർ.എ ഓഫീസിൽ വച്ച് നടന്ന പരിപാടിയിൽ റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.പ്രസന്നബാബു അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി ബി.ആർ.പ്രസാദ് സ്വാഗതവും, വാർഡ് കൗൺസിലർ ആർ.എസ്.അനൂപ് ആശംസയും അറിയിച്ചു.