തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 2,423 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

 

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 2,423 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,983 പേര്‍ രോഗമുക്തരായി. 15,805 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2,232 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതില്‍ 2 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 19.6 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ജില്ലയില്‍ പുതുതായി 3,539 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ കൊവിഡുമായി ബന്ധപ്പെട്ടു ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 78,679 ആയി. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 3,576 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.