വാക്സിൻ ചലഞ്ചിലേയ്ക്ക് ടെമ്പോ തൊഴിലാളികളും പങ്കു ചേർന്നു.

 

വാക്സിന് പണം വേണമെന്ന കേന്ദ്ര സർക്കാരിൻ്റെ നെറികേടിനെതിരെ കേരള ജനത സ്വയം ഏറ്റെടുത്ത വാക്സിൻ ചലഞ്ച് പദ്ധതിയിലേക്ക്      സി ഐ റ്റി യു ആറ്റിങ്ങൽ ഏര്യാ കമ്മറ്റിയുടെ നേതൃത്വത്തിലും പ്രവർത്തന മാരംഭിച്ചു. ടെമ്പോ വർക്കേഴ്‌സ് യൂണിയൻ CITU ആറ്റിങ്ങൽ ഏര്യാ കമ്മറ്റി 5000/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകി.സിഐറ്റിയു സംസ്ഥാന കമ്മറ്റിയംഗം ആർ.രാമു യൂണിയൻ ഏര്യാ സെക്രട്ടറി ജയനിൽ നിന്ന് ഏറ്റുവാങ്ങി.സിഐറ്റിയു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ,ഏര്യാ കമ്മറ്റിയംഗം എം.മുരളി എന്നിവർ പങ്കെടുത്തു.