വെഞ്ഞാറമൂട്ടിൽ ഏഴുമാസം ഗർഭിണിയായ അഭിഭാഷക കോവിഡ് ബാധിച്ച് മരിച്ചു

 

വെഞ്ഞാറമൂട്: ഏഴുമാസം ഗർഭിണിയായ അഭിഭാഷക കോവിഡ് ബാധിച്ച് മരിച്ചു. വെഞ്ഞാറമൂട് കൂനൻവേങ്ങ മഞ്ചാടി ചരിവിള വീട്ടിൽ.സുജി എസ്.ടി. (29) ആണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നെടുമങ്ങാട് ബാറിലെ അഭിഭാഷകയായിരുന്നു. ഭർത്താവ്: സന്തോഷ് (കെ.എസ്.ആർ.ടി.സി). അച്ഛൻ: തുളസി. അമ്മ: ശകുന്തള