വിളപ്പിലിൽ വീട്ടമ്മ കോവിഡ് ബാധിച്ചു മരിച്ചു

 

വിളപ്പിൽ : വിളപ്പിൽ പഞ്ചായത്ത് പ്രദേശത്ത് കോവിഡ് വ്യാപനം കൂടുന്നതിനിടെ രോഗബാധിതയായ വീട്ടമ്മ മരിച്ചു. കരുവിലാഞ്ചി സ്വദേശി തങ്കി(61)യാണ് മരിച്ചത്. തിങ്കളാഴ്ച 26 പേരുടെ പരിശോധനയിൽ 12 പേർക്കുകൂടെ രോഗം സ്ഥിരീകരിച്ചതോടെ പഞ്ചായത്തിൽ ആകെ രോഗികളുടെ എണ്ണം 420 ആയി. ഇതിൽ 360 പേരും വീടുകളിൽ നിരീക്ഷണത്തിലാണ്.