അടയമൺ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കോവിഡ് മെഡിക്കൽ കിറ്റ് വിതരണം ചെയ്തു

 

കിളിമാനൂർ : പഴയകുന്നുമ്മേൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ സജീവ പ്രവർത്തനങ്ങൾക്കുവേണ്ടി പ്രിയദർശിനി കെയർ എന്ന സംഘടന രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി അടയമൺ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ ഡോക്ടർ ഷീജ യ്ക്ക് ആറ്റിങ്ങൽ എംപി അഡ്വ.അടൂർ പ്രകാശ് പൾസ് ഓക്സിമീറ്ററുകൾ അടങ്ങുന്ന മെഡിക്കൽ കിറ്റ് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.

പഴയകുന്നുമ്മേൽ പഞ്ചായത്തിൻറെ
എല്ലാ പ്രദേശങ്ങളിലുമുള്ള നിർധനരായിട്ടുള്ള കിടപ്പ് രോഗികൾക്കും മറ്റ് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും ചികിത്സാ സഹായങ്ങൾ, ആശുപത്രി ചെലവിനുള്ള സഹായങ്ങൾ,മരുന്ന് വാങ്ങാൻ പ്രയാസപ്പെടുന്നവർക്ക് വേണ്ട സഹായങ്ങൾ പൾസ് ഓക്സിമീറ്റർകൾ എന്നിവ
സംഘടനയിൽ നിന്നും എത്തിക്കുമെന്നും
ഭാരവാഹികളായ എ. ഷിഹാബുദീൻ (രക്ഷധികാരി ), എ. എം.നസീർ (ചെയർമാൻ )അടയമൺ എസ്. മുരളീധരൻ (കൺവീനർ )എന്നിവർ അറിയിച്ചു.

ചടങ്ങിൽ കെ പി സി.സി മെമ്പർ എൻ. സുദർശനൻ, ഡി സി സി ജനറൽ സെക്രട്ടറി പി സൊണാൽജ്, ബ്ലോക്ക് പ്രസിഡന്റ് ഗംഗാധര തിലകൻ ബ്ലോക്ക് ഭാരവാഹികളായ എ ആർ ഷമീം, ഹരിശങ്കർ, മനോഹരൻ, മോഹൻലാൽ, ബി. ഷാജി,പഞ്ചായത്ത്‌ അംഗം ഷീജ സുബൈർ,സുഭാഷ് വയ്യാറ്റിങ്കര, ഗുരുലാൽ, രതീഷ്, സനൽ കുമാർ എന്നിവർ പങ്കെടുത്തു.