അജ്മീര്‍ ഖാജാ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തിൽ ചാവര്‍കോട് ഡിസിസിയിലെ കോവിഡ് രോഗികൾക്ക് ഭക്ഷണപ്പൊതികൾ നൽകി

 

കല്ലമ്പലം: കല്ലമ്പലം കേന്ദ്രമായി പ്രവർത്തിക്കുന്ന അജ്മീര്‍ ഖാജാ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇലകമൺ പഞ്ചായത്തിന്റെ കീഴിൽ ചാവര്‍കോട് പ്രവർത്തിക്കുന്ന കോവിഡ് ഡോമിസിലറി കെയർ സെന്ററി(ഡിസിസി)ലെ രോഗികൾക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.. അഡ്വ.വി.ജോയി എം.എൽ.എ ഇലകമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂര്യക്ക് നല്‍കി ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷൈജി, വൈസ് പ്രസിഡന്റ്‌ ലൈജു രാജ്, മെമ്പർമാരായ സെൻസി, ശരത് കുമാർ സൊസൈറ്റി ഭാരവാഹികളായ മുസ്തഫ അസ്‌ലമി, എസ്.നിസാര്‍, നൗഫല്‍ മദനി എന്നിവര്‍ സംബന്ധിച്ചു