ആലംകോട് പോസ്റ്റ് ഓഫീസിനു മുന്നിൽ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ധർണ നടത്തി

 

ആലംകോട് : ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ചും സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ആലംകോട് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി. സിഐടിയു നേതാവ് നജാമിന്റെ അദ്ധ്യക്ഷതയിൽ എ. ഐ. ടി. യു. സി മണ്ഡലം പ്രസിഡന്റ് മണമ്പൂർ ഗോപൻ ഉദ്ഘാടനം ചെയ്തു. എ. ഐ. ടി. യു. സി മണ്ഡലം സെക്രട്ടറി ആലംകോട് മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു. എ. ഐ. ടി. യു. സി നേതാവ് മുഹ്സിൻ അഭിവാദ്യം ചെയ്തു. ഷെറിൻ നന്ദി രേഖപ്പെടുത്തി. സെയ്ദാലി, ഷഫീക്ക്, നുജൂം, എന്നിവർ നേതൃത്വം നൽകി.