
കിളിമാനൂർ : കല്ലമ്പലം പേരൂരിൽ വൃദ്ധനെ കിണറ്റിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് പേരൂർ ചെന്ത്രാണെല്ലൂർ സ്വദേശിയായ ശശിധരൻ (70) എന്നയാളെ കിണറ്റിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് കല്ലമ്പലം അഗ്നി രക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ അഖിലിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ സുലൈമാൻ, സജീം, വിഷ്ണു, ഉണ്ണികൃഷ്ണൻ, മനു, വിനീഷ് എന്നിവർ ചേർന്നാണ് മൃതദേഹം കരയ്ക്കടുത്തത്. കിളിമാനൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.