Search
Close this search box.

അഞ്ചുതെങ്ങ് സ്വദേശിനി കൃഷ്ണപ്രിയ ഇന്റർനാഷണൽ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി

ei3OOG61720

 

അഞ്ചുതെങ്ങ് : ഇന്റർനാഷണൽ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി അഞ്ചുതെങ്ങ് സ്വദേശിനി കൃഷ്ണപ്രിയ. അഞ്ചുതെങ്ങ് കോവിൽതോട്ടം അരയൻവിളാകത്ത് ബാബുവിൻ്റെ ചെറുമകളും ലാലാജി അജിത ദമ്പതികളുടെ മകളുമായ കൃഷ്ണപ്രിയക്കാണ് ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം ലഭിച്ചത്.

കേരള യൂണിവേഴ്സിറ്റിയിൽ നിന്നും രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം ലഭിച്ച കൃഷ്ണപ്രിയ സസ്യങ്ങളിൽ നിന്നും ലഭിക്കുന്ന ഔഷധങ്ങളുടെ രാസഘടനയും ഫോർമുല, ഉപയോഗങ്ങൾ, ശാസ്ത്രീയ നാമം കൂടാതെ പൊതുനാമങ്ങൾ എന്നിവ ഏറ്റവും കൂടുതൽ എണ്ണം സമയബന്ധിതമായി ഗ്ലാസ്സ് പെയിൻ്റിങ് ചെയിതതിലൂടെയാണ് ഈ അഭിമാന നേട്ടം കൈവരിച്ചത്.

ഇതിനുമുൻപ് ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡ്സിലും, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും, അമേരിക്ക ബുക്ക് ഒഫ് റെക്കോർഡ്സിലും ഇടം നേടിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!