അഞ്ചുതെങ്ങിൽ നെറ്റ്‌വർക്ക് കിട്ടുന്നില്ല, ഓൺലൈൻ പഠനം തടസ്സപ്പെടുന്നതായി പരാതി

 

അഞ്ചുതെങ്ങ് : അഞ്ചുതെങ്ങിൽ നെറ്റ്‌വർക്ക് കിട്ടുന്നില്ലെന്നും അതുകാരണം കുട്ടികളുടെ ഓൺലൈൻ പഠനം തടസ്സപ്പെടുന്നതായി പരാതി. കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് കൗൺസിൽ അംഗം വിജയ് വിമൽ ആണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

പരാതിയുടെ പൂർണ രൂപം ഇങ്ങനെ :

അഞ്ചുതെങ്ങ് ഒരു തീരദേശ പഞ്ചായത്താണ്.ഇവിടെ ഇന്റർനെറ്റിന് റേഞ്ച് കിട്ടാത്തത് കൊണ്ട്, വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം തടസ്സപ്പെടുന്നു. പലപ്പോഴും വീടുകളുടെ പുറത്തു ഇറങ്ങി നിന്നാൽ മാത്രമേ കുറച്ചെങ്കിലും റേഞ്ച് കിട്ടൂ.
കായിക്കര, നെടുങ്ങണ്ട ഭാഗത്താണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട്.എല്ലാ മൊബൈൽ കമ്പനികൾക്കും ഇവിടെ റേഞ്ച് കിട്ടാറില്ല. കഴിഞ്ഞ വർഷവും ഇവിടെ ഓൺലൈൻ പഠനം ബുദ്ധിമുട്ടിലായിരുന്നു. നിരവധി പരാതികൾ നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.ഇനിയും പരിഹാരമുണ്ടായില്ലെങ്കിൽ ഈ വർഷവും ഇവിടത്തെ കുട്ടികളുടെ ഓൺലൈൻ പഠനം അവതാളത്തിൽ ആകും. തീരദേശ പഞ്ചായത്ത്‌ എന്ന നിലക്ക് പ്രത്യേക പരിഗണന നൽകണമെന്ന് അഭ്യർത്ഥിക്കുന്നു