കിഴുവിലത്ത് ആശാവർക്കർ കോവിഡ് ബാധിച്ചു മരിച്ചു

 

കിഴുവിലം :കിഴുവിലത്ത് ആശാവർക്കർ കോവിഡ് ബാധിച്ചു മരണപ്പെട്ടു.കിഴുവിലം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ആശാവർക്കർ ആയി ജോലി നോക്കി വന്ന ഗ്രാമപഞ്ചായത്ത് ഓഫിസ് കെട്ടിടം സ്ഥിതി ചെയ്യുന്ന ഓഫീസിന് തൊട്ടടുത്തുള്ള കോട്ടുവിള വീട്ടിൽ ഷൈല ബീവി (56) ആണ് മരണപെട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയവെ ഇന്നാണ് മരണം സംഭവിച്ചത്.

കിഴുവിലം ഗ്രാമപഞ്ചായത്തിൽ നാളിതുവരെ 40 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഒന്നാം തരംഗത്തിൽ 14 പേരും രണ്ടാം തരംഗത്തിൽ 24 പേരും ഉൾപ്പെടെ 40 പേർ മരണപ്പെട്ടു.
കിഴുവിലം ഗ്രാമപഞ്ചായത്തിൽ ഇന്ന് മാത്രം 3 കോവിഡ് മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തു.