ആറ്റിങ്ങലിൽ ഇന്ന് 13 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

 

ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 194 പേരാണ് രോഗബാധിതർ. ഇതിൽ 171 പേർ ഹോം ഐസൊലേഷനിലും, 12 പേർ സി.എഫ്.എൽ.റ്റി.സി യിലും, 11 പേർ ആശുപത്രിയിലും കഴിയുന്നു. ഇന്ന് 17 പേർ രോഗമുക്തരാകുകയും, പുതിയതായി 13 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇന്ന് പട്ടണത്തിൽ 1 കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. നഗരത്തിൽ ഇതുവരെ 44 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. 1 കണ്ടെയ്‌മെന്റ് സോണാണ് നിലവിലുള്ളത്.

നഗരസഭയുടെ കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രമായ സി.എസ്.ഐ ൽ 60 പേരും, ശ്രീപാദത്തിൽ 45 പേരും കഴിയുന്നതായി ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.