ആറ്റിങ്ങലിൽ ദുരിത കാലത്ത് കൈത്താങ്ങായി ജോയിന്റ് കൗൺസിൽ

 

ആറ്റിങ്ങൽ : ദുരിത കാലത്ത് കൈത്താങ്ങായി സർക്കാർ ജീവനക്കാരുടെ കരുത്തുറ്റ സംഘടനയായ ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് ബാധിതർക്കും കോറന്റൈനിൽ കഴിയുന്നവർക്കും നിർധനരും ആയ നൂറ് കുടുംബങ്ങൾക്ക് ആയിരം രൂപ വിലയുള്ള സ്നേഹ കിറ്റുകൾ വിതരണം ചെയ്തു. ജോയിന്റ് കൗൺസിൽ മേഖലാ കമ്മിറ്റി വിവിധ സന്നദ്ധ പ്രവർത്തനം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് കിറ്റുകൾ ഒരുക്കിയത്. സ്നേഹ കിറ്റിന്റെ വിതരണോദ്ഘാടനം സിപിഐ മണ്ഡലം സെക്രട്ടറി സി എസ് ജയചന്ദ്രൻ നിർവഹിച്ചു. ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാ സെക്രട്ടറി എസ് സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ കൗൺസിലിന്റെ സംസ്ഥാന കമ്മിറ്റി അംഗം റ്റി.വേണു സ്വാഗതം ആശംസിച്ചു ജില്ലാ നേതാക്കളായ കെ സുരകുമാർ, എസ് സജി, എസ് അജിത്, വൈ. സുൽഫിക്കർ, മനോജ്‌ കുമാർ, സിപിഐ എൽ സി സെക്രട്ടറി എ. എൽ നസീർ ബാബു, എ ഐ എസ് എഫ് സംസ്ഥാന കമ്മിറ്റി അംഗംപി എസ് ആന്റസ്, എ ഐ വൈ എഫ് ജില്ലാ കമ്മിറ്റി അംഗം ആറ്റിങ്ങൽ ശ്യാം എന്നിവർ വിവിധ കേന്ദ്രങ്ങളിൽ വിതരണത്തിന് നേതൃത്വം നൽകി