അറബിക് അധ്യാപക കൂട്ടായ്മ കോവിഡ് പ്രതിരോധ ഉപകരണങ്ങൾ കൈമാറി

 

ആറ്റിങ്ങൽ ഉപജില്ലയിലെ അറബിക് അധ്യാപക കൂട്ടായ്മ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പി പി കിറ്റ്, സാനിറ്റൈസർ, ഗ്ലൗസ്, മാസ്ക് ആറ്റിങ്ങൽ ചെയർപേഴ്സൺ അഡ്വ എസ് കുമാരിയുടെ സാന്നിധ്യത്തിൽ ആറ്റിങ്ങൽ എംഎൽഎ ഒ. എസ് അംബികയ്ക്കു കൈമാറി. ആറ്റിങ്ങൽ മുൻസിപ്പൽ കൗൺസിലർമാരായ എ.നജാം, എസ് ഗിരിജ എന്നിവർ പങ്കെടുത്തു. ആറ്റിങ്ങൽ അറബിക് അക്കാദമിക് കോംപ്ലക്സ് സെക്രട്ടറി ജമീൽ ജെ, ട്രഷറർ ഹൻസീർ, അജിലാൽ വക്കം, ഷെഫീഖ് ചിറയിൻകീഴ് തുടങ്ങിയ അധ്യാപകർ സന്നിഹിതരായിരുന്നു. ഭാവിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇനിയും മുന്നിട്ടിറങ്ങുമെന്ന് ബന്ധപ്പെട്ട അധ്യാപകൻ അറിയിച്ചു.