കെപിസിസി അധ്യക്ഷനായി സുധാകരൻ ചുമതലയേറ്റതിന്റെ സന്തോഷം പങ്കുവെച്ച് ആറ്റിങ്ങലിലെ കോൺഗ്രസ് പ്രവർത്തകർ

 

ആറ്റിങ്ങൽ: കെപിസിസി അധ്യക്ഷനായി കെ. സുധാകരൻ ചുമതലയേറ്റത്തിന്റെ സന്തോഷം പങ്കുവെച്ച് ആറ്റിങ്ങലിലെ കോൺഗ്രസ് പ്രവർത്തകർ. എം.എച്ച് അഷറഫ് ആലംകോട്, ലീഡർ സാംസ്‌കാരിക വേദി സെക്രട്ടറി ശ്രീരംഗൻ , അഡ്വ. എ ശ്രീധരൻ, കൗൺസിലർ ഗ്രാമം ശങ്കർ, മുൻ കൗൺസിലർ സജു, രതീഷ് ആറ്റിങ്ങൽ, അജിമോൻ അജി, ആസിഫ് പ്രോഗ്രസ്സിവ്, കൗൺസിലർ രവികുമാർ എന്നിവരുടെ നേതൃത്വത്തിൽ മധുരപലഹാരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും സന്തോഷം പങ്കിട്ടു.