
ആറ്റിങ്ങൽ : സിപിഐ സംസ്ഥാന കൗൺസിൽ തീരുമാനപ്രകാരം സംസ്ഥാനത്തെ മുഴുവൻ കേന്ദ്രങ്ങളിലും പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് നന്മ മരങ്ങൾ നട്ടു. സിപിഐ ആറ്റിങ്ങൽ ലോക്കൽ കമ്മിറ്റി അംഗമായി പ്രവർത്തിച്ചിരുന്ന ജെ രാമചന്ദ്രൻ നായരുടെ വസതിയിൽ കുടുംബാംഗങ്ങളും പാർട്ടി പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ സിപിഐ മണ്ഡലം സെക്രട്ടറിയേറ്റംഗം അഡ്വ : എം മുഹസിൻ അധ്യക്ഷതവഹിച്ചു. പാർട്ടി മണ്ഡലം കമ്മിറ്റി അംഗം മുഹമ്മദ് റാഫി സ്വാഗതമാശംസിച്ചു . സിപിഐ ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി സെക്രട്ടറി സി എസ് ജയചന്ദ്രൻ ജെ.രാമചന്ദ്രൻനായരുടെ പേരിലുള്ള ഓർമ്മ മരം നട്ട് പരിസ്ഥിതി ദിന പരിപാടി ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ ജി . ഗോപകുമാർ , എ എൽ നസീർ ബാബു , എസ് സുധാകരൻ , സുജിത്ത് സുലോവ് , ആറ്റിങ്ങൽ ശ്യാം , പി എസ് ആന്റസ് , അക്ഷയ് ആറ്റിങ്ങൽ ആറ്റിങ്ങൽ നഗരസഭ ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ നജാം എന്നിവർ പങ്കെടുത്തു