ആറ്റിങ്ങലിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസൗകര്യം ഒരുക്കി ഡി.വൈ.എഫ്.ഐ

 

ആറ്റിങ്ങൽ: ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ഈസ്റ്റ്‌ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ വാർഡ് 14 ലെ മേവറത്തുവിളയിലും, വാർഡ് 5 കൈരളി ജംഗ്ഷനിലും പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ല വൈസ് പ്രസിഡന്റും നഗരസഭ കൗൺസിലറുമായ ആർ.എസ്.അനൂപ് പ്രവർത്തകരോടൊപ്പം മേവറത്തുവിള നിവാസികളായ ആറാം ക്ലാസിലും ഒന്നാം ക്ലാസ്സിലും പഠിക്കുന്ന വിദ്യാർത്ഥികളുടെ വീട്ടിലെത്തി ഓൺലൈൻ വിദ്യാഭ്യാസത്തിനുളള മൊബൈൽ ഫോൺ കൈമാറി. കൈരളി ജംഗ്ഷനിൽ താമസിക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ഡി.വൈ.എഫ്.ഐ ഈസ്റ്റ് മേഖലാ സെക്രട്ടറി ഇ.അനസും മൊബൈൽ ഫോൺ കൈമാറി.

മേഖലാ പ്രസിഡന്റ് അഖിൽ, അംഗങ്ങളായ അബിൻ, കൃഷ്ണദാസ്, അജീഷ്, രവിശങ്കർ, രാഹുൽ രാമു, റിയാസ്, അജയ് പ്രദീപ്, സുമേഷ്, കണ്ണൻ, സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാരായ സുധീർ ബിസിഡി, ബിജു പാറയിൽ തുടങ്ങിയവർ പങ്കെടുത്തു.

ഈ പ്രതിസന്ധി ഘട്ടത്തിലും സംസ്ഥാന സർക്കാർ വിദ്യാഭ്യാസത്തിനു നൽകുന്ന പ്രാധാന്യം വളരെ വലുതാണ്. അതിനാൽ പട്ടണത്തിൽ ഈസ്റ്റ് മേഖലാ പരിധിയിലെ അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിൽ വിട്ടുവീഴ്ച്ച കൂടാത്ത പ്രവർത്തനങ്ങളാണ് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്നതെന്ന് മേഖല സെക്രട്ടറി ഇ.അനസ് അറിയിച്ചു.