ആറ്റിങ്ങൽ അഗ്നി സുരക്ഷാസേനയ്ക്ക് കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു

 

അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ അഗ്നി സുരക്ഷ നിലയത്തിലെ സേനാംഗങ്ങൾക്ക് ഉപയോഗിക്കാനാവശ്യമായ കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി. കോവിഡ് വ്യാപന കാലഘട്ടത്തിൽ മഴക്കാലം കൂടി വന്നതോടെ ജീവൻ പണയപ്പെടുത്തിയുള്ള രക്ഷാപ്രവർത്തനങ്ങളാണ് ആറ്റിങ്ങൽ അഗ്നി സുരക്ഷാ സേന ഏറ്റെടുത്ത് ചെയ്തു കൊണ്ടിരിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ അവർക്ക് ഉപയോഗിക്കുന്നതിനാവശ്യമായ മാസ്കുകൾ, കൈയുറകൾ, സാനിറ്റൈസറുകൾ തുടങ്ങിയ പ്രതിരോധ സാമഗ്രികളാണ് കുട്ടിപ്പോലീസിൻ്റെ നേതൃത്വത്തിൽ കൈമാറിയത്. സ്കൂൾ പി.റ്റി.എ. പ്രസിഡൻ്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ സ്റ്റേഷൻ ഓഫീസർ ജിഷാദിന് സുരക്ഷാ സാമഗ്രികൾ കൈമാറി. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ എൻ.സാബു, അഗ്നി സുരക്ഷാനിലയത്തിലെ മറ്റ് ഉദ്യോഗസ്ഥർ, കേഡറ്റുകൾ എന്നിവർ സംബന്ധിച്ചു.