ആറ്റിങ്ങലിൽ അടഞ്ഞുകിടന്ന പാർക്ക് വ്യത്തിയാക്കി വൃക്ഷ തൈകൾ വച്ചു പിടിപ്പിച്ചു

ആറ്റിങ്ങൽ: കൊല്ലമ്പുഴയിൽ കോവിഡ് കാരണം അടഞ്ഞുകിടന്ന കുട്ടികളുടെ പാർക്ക് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃത്തിയാക്കി വ്യക്ഷത്തൈകൾ വച്ചു പിടിപ്പിച്ചു ഡിവൈഎഫ്ഐ പ്രവർത്തകർ. സംസ്ഥാനത്തുടനീളം പരിസ്ഥിതി ദിനത്തിൽ ഇത്തരത്തിൽ ഡിവൈഎഫ്ഐ പ്രവർത്തനങ്ങൾ സംഘടിപ്പിയ്ക്കുകയാണ്. ഇതിന്റെ ഭാഗമായി ആറ്റിങ്ങൽ ബ്ലോക്ക് തല ഉദ്ഘാടനം കൊല്ലമ്പുഴയിൽ ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി വിഷ്ണു ചന്ദ്രൻ വൃക്ഷത്തെകൾ നട്ടുപിടിപ്പിച്ചു കൊണ്ട് നിർവ്വഹിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് എക്സിക്യൂട്ടിവ് അംഗം സംഗീത്, വെസ്റ്റ് മേഖല പ്രസിഡന്റ് പ്രശാന്ത്, മേഖല കമ്മിറ്റി ഭാരവാഹികളായ ശരത്ത്, വിനീഷ് ,ശ്യാം, ഡിവൈഎഫ്ഐ യുണിറ്റ് ഭാരവാഹികളായ മിഥുൻ, അജിഷ് , അഭിലാഷ്, അഖിൽ എന്നിവർ നേതൃത്വം നൽകി.