ആറ്റിങ്ങലിൽ വിൽപനക്ക് അത്യുൽപാദന ശേഷിയുള്ള കുരുമുളക് തൈകളുമായി കൃഷിഭവൻ

 

ആറ്റിങ്ങൽ: കരിമുണ്ഡ ഇനത്തിൽപ്പെട്ട അത്യുൽപ്പാദന ശേഷിയുള്ള 2600 കുരുമുളക് തൈകളാണ് വിപണനത്തിന് നഗരസഭ കൃഷിഭവനിൽ എത്തിയിട്ടുള്ളത്. വേരുകൾ മുളപ്പിച്ച് കൃഷിക്ക് പാകമായ തരത്തിലുള്ള തൈ ഒന്നിന് 8 രൂപ നിരക്കിലാണ് പൊതുജനങ്ങൾക്ക് വിൽക്കുന്നത്. ആവശ്യമുള്ളവർ 0470 2623121 എന്ന നമ്പരിലൊ കൃഷിഭവനുമായൊ ബന്ധപ്പെടേണ്ടതാണെന്ന് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.