ആറ്റിങ്ങൽ കൊട്ടിയോട് വാർഡിൽ സൗജന്യ വാക്സിൻ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

 

ആറ്റിങ്ങൽ: നഗരസഭ കൊട്ടിയോട് വാർഡ് 29 ൽ സൗജന്യ കൊവിഡ് പ്രതിരോധ വാക്സിൻ ക്യാമ്പ് സംഘടിപ്പിച്ചു. ആദ്യ ഓൺലൈൻ രെജിസ്ട്രേഷൻ സ്വീകരിച്ചു കൊണ്ട് നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി ക്യാമ്പിന്റെ ഊദ്ഘാടനം നിർവ്വഹിച്ചു. കോളനികൾ ഉൾപ്പെടുന്ന പ്രദേശമായതിനാലാണ് ഇത്തരത്തിലൊരു സംവിധാനം ഇവിടെയൊരുക്കിയത്. കൊട്ടിയോട് അങ്കനവാടിയിൽ സജ്ജീകരിച്ചിട്ടുള്ള ക്യാമ്പിന്റെ പ്രവർത്തനം ഇന്നും നാളെയുമായാണ് നടക്കുന്നത്. ഈ പ്രദേശത്ത് പ്രതിരോധ വാക്സിൻ ഇതുവരെ സ്വീകരിക്കാത്തവർ ആധാറും മൊബൈൽ ഫോണുമായി കൗണ്ടറിൽ എത്തി പേരുകൾ രെജിസ്റ്റർ ചെയ്യണം. സ്വന്തമായി എത്താൻ ബുദ്ധിമുട്ടുള്ളവർക്ക് വേണ്ടി മേൽപ്പറഞ്ഞ രേഖകളുമായി അടുത്ത ബന്ധുക്കൾക്ക് വരാവുന്നതാണ്. വാക്സിൻ സുഗമമായി ലഭ്യമാക്കുന്നതിന്റെ ഭാഗമായി എല്ലാ വാർഡുകളിലും ഇത്തരം സംവിധാനങ്ങൾ ഏർപ്പെടുത്തും. കൂടാതെ ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഉൾപ്പടെ വാക്സിനേഷൻ സെന്റെറിൽ നേരിട്ടെത്താൻ സാധിക്കാത്തവർക്ക് വീടുകളിലെത്തി വാക്സിൻ നൽകുന്ന അടിയന്തിര നടപടികളും അന്തിമഘട്ടത്തിലാണെന്ന് ചെയർപേഴ്സൺ അറിയിച്ചു.

വാർഡ് കൗൺസിലറും സംസ്ഥാന ശിശുക്ഷേമ സമിതി ട്രഷററുമായ ആർ.രാജു, നഗരസഭ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം എസ്.സുഖിൽ, വോളന്റിയറും ഡാറ്റ എൻട്രി ഇൻചാർജുമായ ആദർശ്, ജനതാദൾ നേതാവ് കെ.എസ്.ബാബു തുടങ്ങിയവർ പങ്കെടുത്തു.