കോവിഡ് 19 പ്രതിരോധത്തിനുള്ള സിദ്ധ ഔഷധങ്ങൾ ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സന് കൈമാറി

 

ആറ്റിങ്ങൽ: കൊവിഡ് രണ്ടാം തരംഗം പ്രതിരോധിക്കാനുള്ള സിദ്ധ ഔഷധ കിറ്റുകളാണ് സീനിയർ മെഡിക്കൽ ഓഫീസർ ഡോ.വിജയകുമാർ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരിക്ക് കൈമാറിയത്. നഗരസഭാ മന്ദിരത്തിൽ വച്ച് നടന്ന പരിപാടിയിൽ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ, കൗൺസിലർ ലൈലാബീവി, ദീപാരാജേഷ്, സെക്രട്ടറി എസ്.വിശ്വനാഥൻ എന്നിവർ പങ്കെടുത്തു. നഗരപരിധിയിൽ താമസിക്കുന്ന ഗുരുതരമല്ലാത്ത കൊവിഡ് രോഗികൾക്കാണ് ഈ ഔഷധം നൽകുന്നത്. രോഗം സ്ഥിരീകരിച്ച വ്യക്തി 7 ദിവസത്തിനുള്ളിൽ ഈ മരുന്ന് കൈപ്പറ്റിയിരിക്കണം. 18 മുതൽ 60 വയസ് വരെ പ്രായമുള്ളവർ മാത്രമെ ഔഷധം ഉപയോഗിക്കാൻ പാടുള്ളൂ. മറ്റ് രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ ഉൾപ്പടെയുള്ളവർക്ക് ഈ പ്രതിരോധ മരുന്ന് കഴിക്കാവുന്നതാണ്. 20 ദിവസമാണ് മരുന്ന് കഴിക്കേണ്ട കാലാവധി. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഈ മരുന്ന് ഉപയോഗിക്കരുത്. കൊവിഡ് രോഗികൾക്ക് പ്രതിരോധ സിദ്ധ ഔഷധം ലഭിക്കുന്നതിന് ഗ്രാമത്തുമുക്ക് ഗവ.സിദ്ധ ഡിസ്പെൻസറിയിലൊ, സീനിയർ മെഡിക്കൽ ഓഫീസർ ഡോ.വി.ബി. വിജയകുമാറിനെയൊ ബന്ധപ്പെടാവുന്നതാണ്.

ബന്ധപ്പെടേണ്ട നമ്പർ : 9539339345