ആറ്റിങ്ങൽ നഗരസഭാ തല സ്കൂൾ പ്രവേശനോത്സവം ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ

 

ആറ്റിങ്ങൽ നഗരസഭ തല സ്കൂൾ പ്രവേശനോത്സവം ആറ്റിങ്ങൽ ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നഗരസഭാ ചെയർപേഴ്സൺ ശ്രീമതി എസ് കുമാരി ഉദ്ഘാടനം ചെയ്തു .കോവിഡ് മഹാമാരിയിൽ നിന്ന് മുക്തരായി ഉടൻതന്നെ കുട്ടികൾക്ക് സ്കൂളിൽ എത്താൻ കഴിയട്ടെ എന്ന് ചെയർപേഴ്സൺ പ്രത്യാശ പ്രകടിപ്പിച്ചു. മാത്രമല്ല വരുന്ന അഞ്ചുവർഷത്തിനുള്ളിൽ ആറ്റിങ്ങൽ ഗേൾസിനെ ആറ്റിങ്ങലിലെ ഏറ്റവും മികച്ച വിദ്യാലയമാക്കി മാറ്റും എന്നും ചെയർപേഴ്സൺ പറഞ്ഞു.  ചടങ്ങിൽ വൈസ് ചെയർമാൻ തുളസീധരൻ പിള്ള ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ ,വാർഡ് കൗൺസിലർ ബിനു എന്നിവർ പങ്കെടുത്തു. പിടിഎ പ്രസിഡണ്ട് വി എം വിശ്വംഭരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സുജിത്ത് സ്വാഗതവും സഫീന നന്ദിയും പറഞ്ഞു