ഓൺലൈൻ പഠനത്തിന് കെ.എസ്.ആർ.റ്റി.ഇ.എ ഫ്രാക്ഷൻ കമ്മിറ്റി മൊബൈൽ ഫോൺ സംഭാവന ചെയ്തു

 

ആറ്റിങ്ങൽ: നഗരസഭ വാർഡ് 29 കൊട്ടിയോട് കോളനി നിവാസിയായ കുട്ടികൾക്കാണ് ഫോൺ കൈമാറിയത്. ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, വാർഡ് കൗൺസിലറും സംസ്ഥാന ശിശുക്ഷേമ സമിതി ട്രഷററുമായ ആർ.രാജു, കൗൺസിലർ എസ്.സുഖിൽ, കെ.എസ്.ആർ.റ്റി.ഇ.എ സംഘടന പ്രതിനിധി ആർ.പി.അജി തുടങ്ങിയവർ പങ്കെടുത്തു. പട്ടണത്തിൽ ഒട്ടാകെ ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം ഒരുക്കാൻ നഗരസഭയോടൊപ്പം സംഘടന ചേർന്ന് പ്രവർത്തിക്കുമെന്നും ആർ.പി.അജി അറിയിച്ചു.