ആറ്റിങ്ങലിൽ പെട്രോൾ വില വർദ്ധനവിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം

 

ആറ്റിങ്ങൽ : കോവിഡ് മഹാമാരിയുടെ കാലത്ത് സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന ഇന്ധനവില വർദ്ധിപ്പിക്കുന്നതിരെ പ്രതിഷേധം നടത്തി. രാജ്യത്തെ 135 ലധികം ജില്ലകളിൽ പെട്രോളിന് വില 100 കടന്നു കഴിഞ്ഞു. വൻകിട കോർപ്പറേറ്റുകൾക്ക് ഒപ്പം ചേർന്ന് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാരിനെതിരെയാണ് ഡിവൈഎഫ്ഐ വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്. ഡിവൈഎഫ്ഐ ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗം സംഗീത്,അർജുൻ കൗൺസിലറും ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയുമായ എസ്. സുഖിൽ, ബ്ലോക്ക്‌ കമ്മിറ്റി അംഗം അജിൻ പ്രഭ, കൗൺസിലറും മേഖല കമ്മിറ്റി അംഗവുമായ നിതിൻ, ശരത്, ശ്യാം, അനന്തു, വിഷ്ണു എന്നിവർ നേതൃത്വം നൽകി.